Fri. Nov 22nd, 2024
കൊച്ചി:

 

താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ, കെ.എസ്.ആര്‍.ടി.സി. വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. 1549 പേരെയാണ് ഈ മാസം 30 നു പിരിച്ചുവിടാനൊരുങ്ങുന്നത്.

നിയമസഭാ ഉപപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നതില്‍ കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ പുറത്താക്കലും ഉള്‍പ്പെടും.

കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം-പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. 1565 എം-പാനല്‍ ഡ്രൈവര്‍മാരാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവരെ മാറ്റി, നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും, ഏപ്രില്‍ 30-നകം നടപടി പൂര്‍ത്തീകരിക്കണമെന്നുമായിരുന്നു കോടതി അറിയിച്ചത്. പി.എസ്.സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *