Fri. Mar 29th, 2024
മുംബൈ:

 

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇനി ശതകോടീശ്വരനല്ല. അംബാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം 6,200 കോടി രൂപയില്‍ താഴ്ന്നതോടെ അദ്ദേഹത്തിനു ശതകോടീശ്വരപ്പട്ടം നഷ്ടമായി. 2008 ല്‍ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനില്‍ അംബാനി. അന്ന്, 4,200 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.

റിലയന്‍സ് പിളര്‍ന്ന ശേഷം ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കായി അദ്ദേഹം കോടികള്‍ വായ്പയെടുത്തിരുന്നു. കിട്ടാക്കടം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ടെലികോം സംരംഭമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പൂട്ടേണ്ട അവസ്ഥയിലെത്തുകയും, മറ്റു കമ്പനികളിലെ ഓഹരികൾ വിൽക്കേണ്ടിയും വന്നു.

Leave a Reply

Your email address will not be published. Required fields are marked *