കോട്ടയം:
ദളിത് ആക്ടിവിസ്റ്റിനെ തെറിവിളിച്ച കേസില്‍ നിലപാട് വെളിപ്പെടുത്തി വിനായകന്. കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകന് വോക്ക് മലയാളത്തിനോട് പ്രതികരിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? ‘പിടിച്ചോട്ടെ,’ ജയിലില്‍ കിടക്കണോ? ‘എനിക്കെന്താ,’ എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലാണ് വിനായകന് കേസിനെക്കുറിച്ചു പറഞ്ഞത്. അപമര്യാദയായി ഒരാള്‍ തന്നോട് സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു. ഈ സംഭാഷണം ആദ്യം മുതല്‍ കേള്‍ക്കാതെയാണ് എല്ലാവരും സംസാരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണ് താനെന്നും, ഒരിക്കലും അവരോട് മോശമായി പെരുമാറാറില്ലെന്നും വിനായകന് വ്യക്തമാക്കി.
അതേസമയം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും, തുടര്‍ നടപടിക്കായി സൈബര്‍ സെല്ലിനോട് ഫോണ്‍ റെക്കോര്‍ഡുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, രേഖകള്‍ പരിശോധിച്ച ശേഷം അറസ്റ്റ് ഉണ്ടാകുമെന്നും കല്‍പ്പറ്റ എസ്.ഐ. റസാക്ക് വോക്ക് മലയാളത്തോട് പറഞ്ഞു. യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കല്പറ്റ പോലീസാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
[…] വിനായകനെതിരെ നടക്കുന്ന കേസു നടപടകളിൽ പ്രതികരിക്കുന്നില്ലായെന്ന് […]