പരിസ്ഥിതിക്ക് ദോഷമായ ഘടകങ്ങളിൽ ഏറ്റവും വലുതാണ് പ്ലാസ്റ്റിക്കിന്റെ സ്ഥാനം. പ്ലാസ്റ്റിക് വലിച്ചെറിയുന്നതു മൂലം ഭൂമിക്കുണ്ടാവുന്ന പ്രത്യാഘാതങ്ങൾ പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ വില്ലന്മാർ നമ്മുടെ ശരീരത്തിലും എത്തുന്നുണ്ട്.ഞെട്ടേണ്ട, നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ അഞ്ചു ഗ്രാമോളം പ്ലാസ്റ്റിക്കുകൾ നമ്മുടെ ഉള്ളിലേക്ക് കടക്കുന്നുണ്ട് എന്നാണ് ഓസ്‌ട്രേലിയയിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. അഞ്ചു ഗ്രാം എന്നു കേട്ടു തല പുകയ്ക്കണ്ട, നിത്യേന പഴ്സിൽ സൂക്ഷിക്കുന്ന ATM കാർഡിന്റെ വലുപ്പത്തോളം വരും ഇത്. ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റിൽ സർവകലാശാലയാണ് നടുക്കുന്ന ഈ റിപ്പോർട്ടുമായി വന്നിരിക്കുന്നത്. ഈ റിപ്പോർട്ട് ഡബ്ള്യ.ഡബ്ല്യൂ.എഫ്. ഇന്റർനാഷനൽ അംഗീകരിച്ചിട്ടുമുണ്ട്.
കുടിവെള്ളത്തിലൂടെയാണ് പ്രധാനമായും പ്ലാസ്റ്റിക് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ശരീരത്തിലേക്ക് കുടിവെള്ളത്തിലൂടെ എത്തുന്നത്. മറ്റൊരു പ്രധാന കാരണം തോടുള്ള ജല ജീവികളെ ഭക്ഷിക്കുമ്പോഴാണ്. നമ്മുടെ സമുദ്രങ്ങളെല്ലാം തന്നെ വിഷലിപ്തമാണല്ലോ! കടൽ ജലത്തിലെ പ്ലാസ്റ്റിക്കുകൾ അകത്താക്കുന്ന കടൽ ജീവികളെ നമ്മൾ അകത്താക്കുമ്പോൾ അവയുടെ ദഹന വ്യവസ്ഥയിലുൾപ്പെട്ട പ്ലാസ്റ്റിക് നമ്മുടെയുള്ളിലും എത്തുന്നു.
ഈ അളവുകൾ പ്രദേശങ്ങളെ അനുസരിച്ചു വ്യത്യാസപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 52 പഠനങ്ങളെ ആസ്പദമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയിലാണ് കുടിവെള്ളത്തിൽ പ്ലാസ്റ്റിക്കിന്റെ അംശം കൂടുതൽ. 94.4% ടാപ്പിൽ നിന്നുള്ള വെള്ളത്തിലും പ്ലാസ്റ്റിക് നാരുകൾ അടങ്ങിയിട്ടുണ്ട്. അഥായത് ഏകദേശം ഒരുലിറ്റർ വെള്ളത്തിൽ 9.4% പ്ലാസ്റ്റിക് ആയിരിക്കും. എന്നാൽ യൂറോപ്പിൽ ഈ നിരക്ക് കുറവാണ്
ക്യാൻസർ ഉൾപ്പെടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ മുഴുവൻ താളം തെറ്റിക്കാൻ ഈ അളവ് ധാരാളമാണ്. ശുദ്ധമായ വെള്ളം മാത്രം ഉപയോഗിച്ചുകൊണ്ടും, ഭക്ഷണ ക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാലും ഒരു പരിധി വരെ ഇതിനെ പ്രതിരോധിക്കാം.