Wed. Jan 22nd, 2025
ടോണ്ടൻ:

 

ലോകകപ്പില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശിന്. വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം എഴ് വിക്കറ്റും 51 പന്തും ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നത്. ശാകിബ് അല്‍ ഹസനും (124 നോട്ടൗട്ട്) ലിതന്‍ ദാസും (94 നോട്ടൗട്ട്) ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്നത്. തമീം ഇഖബാല്‍ 48 റണ്‍സും, സൗമ്യ സര്‍ക്കാര്‍ 29 റണ്‍സുമെടുത്ത് പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനായി ആന്ദ്രെ റസലും ഒഷാന്‍ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 321 റണ്‍സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *