Wed. Jan 22nd, 2025
ഒമാൻ:

 

17 ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മോചിപ്പിച്ച തടവുകാരുടെ കൂട്ടത്തിലാണ് 17 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടത്.

487 പേര്‍ക്കാണ് കഴിഞ്ഞ പെരുന്നാളിന് സുല്‍ത്താന്‍ മോചനം നല്‍കിയത്. ഇവരില്‍ 240 പേര്‍ വിദേശികളാണ്. വിവിധ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് മോചനം നല്‍കിയതിനൊപ്പമാണ് വിവിധ കേസുകളില്‍ തടവില്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്കും അവസരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *