മാഞ്ചസ്റ്റര്‍:
ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നാളെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ നിരാശയിലാഴ്ത്തുന്ന വാര്‍ത്തയാണിത്.
എല്ലാ ആഴ്ചയിലും മഴ പെയ്യാറുള്ള സ്ഥലമാണ് മാഞ്ചസ്റ്റര്‍. ഇത് മത്സരത്തിന് തിരിച്ചടി നല്‍കുന്ന കാര്യമാണ്. നിലവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് മാഞ്ചസ്റ്ററിലുള്ളത്. ഇതുകൊണ്ടു തന്നെ ഗ്രൗണ്ടിലെ ഭൂരിഭാഗം സ്ഥലവും ഷീറ്റുകള്‍ ഇപ്പോള്‍ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. ഞായറാഴ്ച മത്സരത്തിന്റെ ആദ്യ മണിക്കൂര്‍ സമയം മഴയ്ക്ക് സാധ്യതയില്ലെന്നും, മത്സരത്തിന്റെ രണ്ടാം പകുതിയെത്തുമ്പോൾ മഴ വരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
അതേ സമയം കളി നടന്നാല്‍ മത്സരത്തില്‍ റണ്ണൊഴുകുമെന്നാണ് സൂചന. പിച്ചില്‍ പച്ചപ്പ് ബാക്കി വെച്ചിട്ടില്ലെന്നതിനാല്‍ കളി നടന്നാല്‍ ബാറ്റ്‌സ്‌മാൻആരുടെ പറുദീസയായിരിക്കും നാളെ ഓള്‍ഡ് ട്രാഫോഡ്