Fri. Nov 22nd, 2024
മലപ്പുറം:

 

പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്ടര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് മലപ്പുറം കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരവിട്ടിട്ടും തടയണ പൊളിക്കാത്തതില്‍ നേരത്തേ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനു വേണ്ടിയാണു തടയണ നിര്‍മ്മിച്ചത്. അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യില്‍ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരുന്നത്. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *