ചൈന:
ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാലം തകര്‍ന്നുവീണു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാന്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. രണ്ടു വാഹനങ്ങള്‍ നദിയില്‍ വീണു. രണ്ടുപേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പാലത്തില്‍ വെള്ളം കെട്ടി നിന്നത് മൂലം പാലം ദുര്‍ബലപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. 1972 ല്‍ പണിതീര്‍ത്ത പാലത്തിന്റെ അറ്റകുറ്റ പണികള്‍ 2017 ല്‍ നടത്തിയിരുന്നു. പാലം തകരാനുണ്ടായ കാരണം അന്വേഷിക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.