Fri. Nov 22nd, 2024

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം.
മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, ഊബര്‍, തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത നേടുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. അര്‍ജന്റീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമായ മെര്‍ക്കാഡോലിബ്ര, ഫിന്‍ടെക് കമ്ബനിയായ സ്ട്രൈപ്പ്, ഹോട്ടല്‍ ബുക്കിങ് വെബ്സൈറ്റായ ബുക്കിങ്ഡോട്ട്കോം എന്നിവരുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്. ആദ്യത്തെ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌‌കോയിൻ 2008 ലാണ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *