വായന സമയം: 1 minute

ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന പതിനേഴുകാരൻ തക്കേഫുസ കൂബോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. മുന്‍ ബാഴ്‌സലോണ അക്കാദമി താരമായ കൂബോയെ വന്‍ കരാറിലാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്‌സലോണയും താരത്തിനു പിറകില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ രണ്ടു വർഷമെങ്കിലും തങ്ങളുടെ റിസേര്‍വ് ടീമില്‍ ഇനിയും കളിക്കേണ്ടി വരും എന്ന് പറഞ്ഞതിനാല്‍, കൂബോ, റയല്‍ മാഡ്രിഡ് തിരഞ്ഞെടുക്കുകയായിരുന്നു.

റയല്‍ മാഡ്രിഡിന്റെ ബി ടീമില്‍ ഒരു വര്‍ഷം മാത്രമേ കൂബോയ്ക്ക് കളിക്കേണ്ടതുള്ളൂ. ഒരു വര്‍ഷം 2 മില്യണോളം ആകും കൂബോ എന്ന 17കാരന്‍ റയല്‍ മാഡ്രിഡില്‍ നിന്ന് സമ്പാദിക്കുക. ജപ്പാനില്‍ നിന്നുള്ള ഏറ്റവും മികച്ച ടാലന്റായാണ് കൂബോയെ വിശേഷിപ്പിക്കുന്നത്. മെസ്സിയുമായി സാമ്യമുള്ള ശൈലിയാണ് ജപ്പാനീസ് മെസ്സി എന്ന വിളിപ്പേര് താരത്തിന് നേടിക്കൊടുത്തത്. മെസ്സിയെ പോലെ ഇടം കാലിലാണ് കൂബോയുടെയും മാജിക്ക്. 16ാം വയസ്സിൽത്തന്നെ ജപ്പാന്‍ ലീഗില്‍ കൂബോ അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോള്‍ ബ്രസീലില്‍ കോപ അമേരിക്ക കളിക്കുന്ന ജപ്പാന്‍ ടീമിലും കൂബോ ഉണ്ട്.

Leave a Reply

avatar
  Subscribe  
Notify of