ലക്നൌ:
യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ച റായി ബറേലി സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിന് ഇത്തവണ ലഭിച്ചത്.
അവലോകന യോഗത്തിലുയര്‍ന്ന ആവശ്യത്തോട് പ്രിയങ്ക പ്രതികരിച്ചില്ലെങ്കിലും അവര്‍ അത് തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍, ജില്ലാ-സിറ്റി ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവരുമായി പ്രിയങ്ക അടച്ചിട്ട മുറിയില്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി. ദുര്‍ബലമായ സംഘാടനവും ചില സീറ്റില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതുമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ വൈകിയതും തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യ സാധ്യതകള്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥയും പ്രതികൂല ഘടകങ്ങളായി.