സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന പലരും നഖ സംരക്ഷണത്തിന് അത്രയേറെ പ്രാധാന്യം നൽകാറില്ല. നെയിൽ പോളിഷിന്റെ ആവരണം കൊണ്ട് പലരും നഖത്തെ മറച്ചു പിടിക്കുകയാണ്. എന്നാൽ വളരെ ചുരുങ്ങിയ നേരം കൊണ്ട് നഖം വളരെ സുന്ദരമാക്കാൻ സാധിക്കും. അതിനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ.
നഖം മൃദുലമാവാൻ
പൈനാപ്പിൾ നീര് – 2 സ്പൂൺ
പപ്പായ – 2 സ്പൂൺ
മുട്ടയുടെ മഞ്ഞക്കരു – 1
ആപ്പിൾ സിഡർ വിനാഗിർ – 1സ്പൂൺ
എല്ലാ മിശ്രിതവും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അര മണിക്കൂർ നഖങ്ങൾ മുക്കി വെക്കുക. നഖങ്ങൾ മൃദുലമാവും.
കുഴിനഖത്തെ പ്രതിരോധിക്കാൻ
തേൻ – 1/2 കപ്പ്
മുട്ടയുടെ മഞ്ഞക്കരു – 1
കാസ്റ്റർ എണ്ണ – 1/2 കപ്പ്
ഉപ്പ് – 1 സ്പൂൺ
ചേരുവകൾ നന്നായി യോജിപ്പിക്കുക. ശേഷം വായു കടക്കാത്ത പാത്രത്തിലടച്ച് ഫിഡ്ജിൽ സൂക്ഷിക്കുക. ദിവസവും ഒരുമണിക്കൂറോളം നഖം മുക്കി വെയ്ക്കുക.
നഖം പൊട്ടാതിരിക്കാൻ
ഒലിവ് എണ്ണ ചൂടാക്കിയതിന് ശേഷം മസ്സാജ് ചെയ്താൽ നഖങ്ങൾ ദൃഢമായി തീരും.
നഖങ്ങളിലെ മഞ്ഞ നിറം പോകാൻ
ഉപയോഗിച്ച ശേഷമുള്ള ചെറുനാരങ്ങയുടെ തൊലി വെച്ച് നഖങ്ങളിൽ തടവുക.