Mon. Dec 23rd, 2024

മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മഴയ്ക്കൊപ്പം അകമ്പടിയായി വരുന്ന ഇടിയെയും മിന്നലിനെയും ആർക്കും ഇഷ്ടമല്ല. ഇടിയും മിന്നലും വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ ആലോചിക്കുമ്പോൾ ആരും ഒന്നു ഭയക്കും. ജീവന് തന്നെ ഭീഷണിയായ ഇവയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാനമായും ചെയ്യാൻ പറ്റുന്നത് വീട്ടിലെ വയറിംഗ് ഉൾപ്പെടെയുള്ള വൈദ്യുത കണക്ഷനുകൾ മഴക്കാലത്തിനു മുന്നേ ഇലക്ട്രീഷ്യൻ വന്നു പരിശോധിച്ച് കേടുപാടുകൾ ഇല്ല എന്ന് പൂർണമായും ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്തെങ്കിലും പോരായ്മകൾ ഉണ്ടായാൽ ഉടൻ തന്നെ പരിഹരിക്കണം.

ഏറ്റവും പ്രധാനമായി വീട്ടിലെ എല്ലാ അംഗങ്ങളെയും ബോധവാന്മാരാക്കുക. ഇടിയും മിന്നലും ഉണ്ടാവുന്ന സമയങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പറഞ്ഞു കൊടുക്കുക. പ്രായമായവരെയും ചെറിയ കുട്ടികളെയും വീട്ടിൽ തനിച്ചാക്കരുത്.

നനഞ്ഞ കൈകൊണ്ട് ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് അപകടമാണ്. വൈദ്യുത കമ്പിക്ക്‌ മുകളിലേക്ക് മരങ്ങളോ മറ്റോ പൊട്ടി വീണിട്ടുണ്ടെങ്കിൽ ഒട്ടും വൈകാതെ കെ.ഇസ്. ഇ. ബി. ഓഫീസിൽ അറിയിക്കുക. ഇടിമിന്നൽ സമയത്ത് നിർബന്ധമായും എല്ലാ ഉപകരണങ്ങളും പ്ലഗിൽ നിന്നുൾപ്പെടെ കണക്ഷൻ ഊരി മാറ്റി പ്രവർത്തനരഹിതമാക്കുക. ഇടി മിന്നൽ സമയത്തെ മൊബൈൽ ഫോൺ ഉപയോഗത്തെ സംബന്ധിച്ച് നിരവധി വാദങ്ങൾ ഉണ്ടെങ്കിലും ഈ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് നല്ലത്.

അതുപോലെ തന്നെ ലാൻഡ് ഫോണും പ്ലഗ്ഗിൽ നിന്ന് വേർപെടുത്താൻ ശ്രദ്ധിക്കുക.
ഇടി മിന്നൽ സമയത്ത് ഇസ്തിരിയിടുന്നത് ഒഴിവാക്കുക. അഥവാ ചെയ്യുകയാണെങ്കിൽ റബർ ചെരുപ്പ് ധരിക്കുക.
അഥവാ ഷോക്ക് ഏറ്റാൽ ഏറ്റവും വേഗം തന്നെ പ്രാഥമിക പരിചരണം നൽകുക. ഷോക്കേറ്റ് ബോധരഹിതനായി കണ്ടാൽ ഉടൻതന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുവാനും, ഷോക്കേറ്റ വ്യക്തിക്ക് വൈദ്യ സഹായം ലഭ്യമാക്കാനും മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *