Fri. Nov 22nd, 2024
തിരുവനന്തപുരം:

 

സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇതിനാ‍വശ്യമായ നടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സഹകരണ മേഖലയില്‍ സര്‍ഫാസി നടപ്പാക്കിയത് യു.ഡി.എഫ്. സര്‍ക്കാരാണെന്ന് സഹകരണ മന്ത്രി ജി. സുധാകരനും നിയമസഭയില്‍ പറഞ്ഞു. സര്‍ഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നും കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും കൃഷി മന്ത്രി അറിയിച്ചു.

പ്രഖ്യാപനങ്ങൾ മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *