Thu. Apr 25th, 2024
ന്യൂഡൽഹി:

 

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തത് 4 സംസ്ഥാനങ്ങള്‍. കേന്ദ്ര പദ്ധതിയേക്കാള്‍ മികച്ചതു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഒഡീഷയും ഡല്‍ഹിയും മാറി നില്‍ക്കുന്നതെങ്കില്‍ 40% പണം മുടക്കേണ്ടി വരുമെന്നതാണു തടസ്സമായി ബംഗാള്‍ ചൂണ്ടിക്കാട്ടുന്നത്. തെലങ്കാന വൈകാതെ പദ്ധതിയുടെ ഭാഗമാകുമെന്നാണു സൂചന.

4 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വർദ്ധൻ സംസാരിച്ചെങ്കിലും ഡല്‍ഹിയും ബംഗാളും ഇപ്പോഴും പദ്ധതിയിൽ ചേരാൻ തയ്യാറായിട്ടില്ല. 10,000 രൂപ വരുമാനമെന്ന പരിധിവച്ചാല്‍ സംസ്ഥാനത്തെ 10% പേര്‍ക്കു മാത്രമാകും ആനുകുല്യം ലഭിക്കുകയെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു. 5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണു കേന്ദ്ര പദ്ധതിയില്‍ ലഭിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ ഇത്തരം നിയന്ത്രണങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *