Wed. Jan 22nd, 2025
ന്യൂഡൽഹി:

 

പത്രപ്രവർത്തകനായ പ്രശാന്ത് കനോജിയയുടെ അറസ്റ്റിനെതിരെ ഭാര്യ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കുമെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ അപകീർത്തികരമായ തരത്തിലുള്ള അഭിപ്രായം സാമൂഹികമാധ്യമങ്ങൾ വഴി പങ്കു വെച്ചതിനാണ് ഉത്തർപ്രദേശ് പോലീസ് കനോജിയയെ അറസ്റ്റു ചെയ്തത്.

കനോജിയയുടെ ഭാര്യ, ജിഗീഷ അറോറ, ഹേബിയസ് കോർപസ് ഹർജിയാണ്, കനോജിയയുടെ അറസ്റ്റിനെതിരെ സമർപ്പിച്ചത്.

ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജി, അജയ് രസ്തോഗി എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കനോജിയയുടെ കേസിൽ നാളെ വാദം കേൾക്കാൻ തയ്യാറാണെന്ന് അറിയിച്ചത്.

ആദിത്യനാഥിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഒരു സ്ത്രീ, മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ വെച്ച് വിവിധ മാധ്യമസ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരോടു സംസാരിക്കുന്ന വീഡിയോ കനോജിയ ട്വിറ്ററിലും ഫേസ് ബുക്കിലും പങ്കു വെച്ചിരുന്നു.

ഉത്തർപ്രദേശിലെ ഹസാരിഗഞ്ജ് പോലീസ് സ്റ്റേഷനിലാണ്, വെള്ളിയാഴ്ച, കനോജിയയ്ക്കെതിരെ ഒരു സബ് ഇൻസ്പെക്ടർ കേസ് റജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി ആദിത്യനാഥിനെതിരായി അപകീർത്തികരമായ പരാമർശം നടത്തി അദ്ദേഹത്തിന്റെ വ്യക്തിത്വം കളങ്കപ്പെടുത്താൻ ശ്രമം നടത്തി എന്നാണ് പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *