ന്യൂഡൽഹി:
ഡ്രോണുകളുടേയും ബാലസ്റ്റിക് മിസൈലുകളുടേയും ആക്രമണത്തില്‍നിന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ സംരക്ഷിക്കുന്നതിനായി ഇന്ത്യ, അമേരിക്കയില്‍നിന്നും മിസൈല്‍ സംവിധാനം വാങ്ങാനൊരുങ്ങുന്നു. നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം -2 വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നത്. റഷ്യയുടേയും ഇസ്രായേലിന്റേയും മിസൈല്‍ സംവിധാനത്തിനൊപ്പം ഇവയും തലസ്ഥാനത്തിന്റെ സുരക്ഷാ കവചമാകും.
ആറായിരം കോടി രൂപ ചെലവു വരുന്ന ഈ സംവിധാനം ഇന്ത്യയ്ക്കു കൈമാറാന്‍ അനുമതി അറിയിച്ച് അമേരിക്ക കത്തയച്ചതായി പ്രതിരോധ മന്ത്രാലയവ്യത്തങ്ങള്‍ പറഞ്ഞു. മിസൈല്‍ സംവിധാനം സ്ഥാപിക്കുന്ന സ്ഥലമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ രണ്ടു മുതല്‍ നാലു വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ സംവിധാനം ഡല്‍ഹിയില്‍ സ്ഥാപിക്കും.