Fri. Mar 29th, 2024
ന്യൂഡൽഹി:

 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. മറ്റൊരിടത്തുനിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക നീക്കം.

ജൂലൈ 24 ന് തമിഴ്‌നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവരും. എം.എല്‍.എമാരുടെ എണ്ണം അനുസരിച്ചു മൂന്നുവീതം സീറ്റുകള്‍ അണ്ണാ ഡി.എം.കെ, ഡി.എം.കെ. സംഖ്യങ്ങള്‍ക്കു ലഭിക്കും. ഡി.എം.കെ. സഖ്യത്തിനു ലഭിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ മന്‍മോഹനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭ അംഗമായ മന്‍മോഹന്റെ കാലാവധി വെള്ളിയാഴ്ചയോടെ തീരും. അവിടെ നിന്ന് വീണ്ടും സഭയിലെത്തിക്കാന്‍ വേണ്ട എം.എല്‍.എമാരുമില്ല.

Leave a Reply

Your email address will not be published. Required fields are marked *