നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ഓട്സ്. ഫൈബർ വളരെയധികം അടങ്ങിയ ഓട്സ് എല്ലാ പ്രായക്കാർക്കും യോജിച്ചതാണ്. ഇത് ഡയറ്റിലും ഉൾപ്പെടുത്താവുന്നാണ്. എന്നാലോ പലർക്കും ഓട്സ് പാലിൽ ചേർത്ത് കഴിക്കുന്നത് മാത്രമേ അറിയാവു. പക്ഷേ ഓട്സ് കൊണ്ട് വൈവിധ്യമാർന്ന ഒട്ടനവധി വിഭവങ്ങൾ ഉണ്ടാക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ചില വിഭവങ്ങളാണ് ചുവടെ.
ഓട്സ് സ്മൂതി
ചേരുവകൾ:
1. പാൽ – 1 കപ്പ്
2. ഓട്സ് – 1/2 കപ്പ്
3. ഏത്തപ്പഴം – 1എണ്ണം
4. സപ്പോട്ട – 3 എണ്ണം ( കുരു കളഞ്ഞ്)
5. ഇഞ്ചിനീര് – 1/2 ടീ സ്പൂൺ
6. തേൻ – 1 സ്പൂൺ
7. ഈത്തപ്പഴം – 5 എണ്ണം
ഉണ്ടാക്കുന്ന വിധം: ചേരുവകൾ എല്ലാം കൃത്യമായി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഐസ് ക്യൂബ് ആവശ്യമെങ്കിൽ ചേർക്കാം. പഞ്ചസാര ചേർക്കാത്ത തിനാൽ തന്നെ എല്ലാവര്ക്കും സുരക്ഷിതമായി ഉപയോഗിക്കാം.
ഓട്സ് ഇഡ്ഡലി
ചേരുവകൾ:
ഓട്സ് – 1 കപ്പ്
ക്യാരറ്റ് ചിരവിയത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തൈര് – 1/2 കപ്പ്
എണ്ണ – 1 സ്പൂൺ
കറിവേപ്പില – ഒരു പിടി
കടുക് – 1 ടീ സ്പൂൺ
ഉഴുന്ന് – 10 ഗ്രാം
കടലപ്പരിപ്പ് – 10 ഗ്രാം
പച്ച മുളക് – 2 എണ്ണം
ഉണ്ടാക്കുന്ന വിധം:
ഫ്രയിങ് പാനിൽ ഓട്സ് നന്നായി ചൂടാക്കുക. തുടർന്ന് മിനുസമായ പൊടിയാക്കി മാറ്റുക.
ഇതിലേക്ക് തൈരും, കാരറ്റും, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുകും, കറിവേപ്പിലയും, കടലപ്പരിപ്പ്, ഉഴുന്ന്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഇഡ്ഡലിക്കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇഡ്ഡലിത്തട്ടിൽ നെയ്യോ എണ്ണയോ തടവിയത്തിന് ശേഷം മിശ്രിതം ഒഴിച്ച് ഏകദേശം പത്തു മിനുട്ട് വേവിക്കുക. ഓട്സ് ഇഡ്ഡലി തയ്യാറായി.
വളരെയധികം രുചികരവും പോഷകപ്രദവുമായ പ്രഭാത ഭക്ഷണമാണ് ഇത്.
ഓട്സ് ദോശ
ചേരുവകൾ:
ഓട്സ് പൊടിച്ചത് – 2 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
റവ – 1/2 കപ്പ്
തൈര് – 1/4 കപ്പ്
വെള്ളം – ആവശ്യത്തിന്
ചിരവിയ തേങ്ങ –
ഉപ്പ്
പച്ച മുളക്
കശുവണ്ടപ്പരിപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം:
വെള്ളവും തൈരും എണ്ണയും ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളവും തൈരും ചേർത്ത് ദോശമാവ് ഉണ്ടാക്കുക. അധികം കട്ടി കൂടാതെയും എന്നാൽ അധികം കട്ടി കുറയാതെയും വേണം മാവ് ഉണ്ടാക്കാൻ. ഇത് വെച്ച് ദോശ ഫ്രയിംഗ് പാനിൽ ഉണ്ടാക്കാം.