Reading Time: < 1 minute
പാലക്കാട്:

പാലക്കാട് ജില്ലയിലെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ആംബുലൻസും, മീൻ കയറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പിക്കടുത്തു ഓങ്ങല്ലൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരത്തിന് പോയ സംഘത്തിന് കാർ അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. തുടർന്ന് നെന്മാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ്ധ പരിശോധനക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലസിൽ കൊണ്ട് പോകുന്ന വഴിക്കായിരുന്നു അപകടം. താലൂക്ക് ആശുപത്രിയിൽ നിന്നും ഈ സംഘത്തോടൊപ്പം വേറെ ഒരു രോഗിയെയും, കൂടെയുള്ള ഒരാളെയും ആംബുലൻസിൽ കയറ്റിയിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന എട്ടു പേർ തൽക്ഷണം മരിച്ചു.

Advertisement

Leave a Reply

avatar
  Subscribe  
Notify of