Fri. Nov 22nd, 2024

വന നശീകരണം രൂക്ഷമായ കാലഘട്ടമാണിത്. പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ മരങ്ങൾ കൂടിയേ തീരൂ. എന്നാൽ ദിനം പ്രതി നിരവധി വനഭൂമിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആവാസ വ്യവസ്ഥ നാശം മുതൽ ആഗോള താപനത്തിന് വരെ കാരണമായേക്കാവുന്ന കാര്യങ്ങളാണ്.

കാലാവസ്ഥ വ്യതിയാനവും, വന നശീകരണവും മൂലം നിരവധി പ്രത്യാഘാതങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന രാജ്യമാണ് ഫിലിപ്പീൻസ്. ഫിലിപ്പീൻസിലെ സർക്കാർ വന നശീകരണത്ത പ്രതിരോധിക്കാനായി പുതുമയേറിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കണമെങ്കിൽ പത്തു വൃക്ഷങ്ങൾ നടണം.

ബിരുദമെന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട, ചെറിയ ക്ലാസ്സുകളിൽ നിന്ന് ഹൈസ്കൂളിൽ എത്താനും, ഹൈസ്കൂളിൽ നിന്ന് കോളജിൽ എത്താനും, കോളജിൽ നിന്ന് പഠനം പൂർത്തിയാക്കാനും ഒരു വിദ്യാർത്ഥി പത്തു വീതം മരങ്ങൾ നടേണ്ടി വരും. അതായത്, വിദ്യാർത്ഥി ജീവിതത്തിൽ മാത്രം ഒരാൾ 30 വൃക്ഷത്തൈകൾ നടേണ്ടി വരും.

ചുരുങ്ങിയത് ഒരു വർഷം 1750 ലക്ഷം മരങ്ങൾ ഈ നിയമ പ്രകാരം നടാൻ സാധിക്കുമെന്ന് കരുതുന്നു. സാമ്പത്തിക വളർച്ചയ്ക്ക് മാത്രം ഊന്നൽ നൽകുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പല രാജ്യങ്ങളും ഇപ്പോൾ
നടപ്പിലാക്കുന്നത്.

ഫിലിപ്പീൻസ് മദ്ഗലോ പാർട്ടിയുടെ നേതാവായ ഗാരി അജ്‌ലനേവാണ് ഇൗ നൂതന ആശയത്തിന് പിറകിൽ. Graduation legacy for environment എന്നാണ് ഈ ബില്ലിന്റെ പേര്.

കുട്ടികൾ നട്ട എല്ലാ തൈകളും വലുതാവുമെന്ന് കരുതാനാവില്ലെങ്കിലും വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കും. പരിസ്ഥിതി പഠനം പാഠ്യ വിഷയമായി മാത്രം ഒതുങ്ങുന്ന ഈ കാലഘട്ടത്തിൽ ഇത്തരം തീരുമാനങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *