Fri. Apr 4th, 2025
ഫരീദാബാദ്:

 

ഡൽഹിക്കടുത്ത് ഫരീദാബാദില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. തീപ്പിടിത്തത്തിനു കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അഗ്‌നിശമന സേനയുടെ സേവനം ലഭ്യമാകാന്‍ വൈകി എന്നും നാട്ടുകാര്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇടുങ്ങിയ സ്ഥലപരിധി ആയതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞമാസം ഗുജറാത്തിലെ സൂറത്തില്‍ സമാനരീതിയില്‍ കോച്ചിംങ് സെന്ററിൽ തീപ്പിടിത്തമുണ്ടായി നിരവധി വിദ്യാർത്ഥികൾ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *