Tue. Jul 1st, 2025
ന്യൂഡൽഹി:

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. നേതാവാണ് കേസ് നല്‍കിയത്. 20000 രൂപയുടെ ബോണ്ടിന്മേല്‍ ഡല്‍ഹി റോസ് അവന്യു കോടതിയാണ് ശശി തരൂരിന് ജാമ്യം നൽകിയത്.

കേസുമായി ബന്ധപ്പെട്ട് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 25 ന് കേസ് വീണ്ടും പരിഗണിക്കും. പരാതിക്കാരനായ ബി.ജെ.പി. നേതാവ് രാജീവ് ബബ്ബറില്‍ നിന്ന് മൊഴി എടുക്കുന്നതിന് വേണ്ടിയാണ് കേസ് മാറ്റിയത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍.എസ്.എസ്. നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പമാര്‍ശം. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പു കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു ആ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *