Sun. Apr 6th, 2025 11:40:52 AM
എറണാകുളം:

 

കേരളത്തില്‍ നിപ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ലെന്ന് കണ്ടെത്തിയതോടെ ആശ്വാസകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

അതേസമയം, ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള ഏഴു പേരുടേയും സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലും പൂനെ വൈറോളജി ലാബിലും പരിശോധിച്ചപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ ഇതില്‍ ഒരാളുടെ റിപ്പോര്‍ട്ടില്‍ നേരിയ വ്യക്തത കുറവുണ്ടെന്നും ഇത് പൂനെ ലാബില്‍ പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *