Mon. Dec 23rd, 2024

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 15 റണ്‍സിന്റെ ആവേശ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 288 റണ്‍സ് നേടിയപ്പോള്‍, വിന്‍ഡീസിന് 273/9 എന്ന സ്‌കോര്‍ വരെയെത്താനേ കഴിഞ്ഞുള്ളൂ. ഓസ്‌ട്രേലിയക്ക് വേണ്ടി 92 റണ്‍സെടുത്ത നഥാന്‍ കോള്‍ട്ടര്‍ നൈലാണ് കളിയിലെ താരം. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ വിന്‍ഡീസ് വിജയപ്രതീക്ഷയുണര്‍ത്തിയെങ്കിലും മികച്ച കൂട്ടുകെട്ടുകളുടെ അഭാവം അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *