Mon. Dec 23rd, 2024
തിരുവനന്തപുരം:

 

പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമന വിവാദങ്ങള്‍ തള്ളി മന്ത്രി എ.കെ. ബാലന്‍. മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മന്ത്രിക്കെതിരെ ഉയര്‍ന്നിരുന്നു. എം.സി.ഐ. മാനദണ്ഡപ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്.

പി.എസ്.സി. നിയമനത്തിന് കാലതാമസമെടുക്കുന്നത് കോളേജിന്റെ അന്തസ്സിനെയും അംഗീകാരത്തെയും ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍, അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 153 കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ മാസം 29 ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *