Wed. Jan 22nd, 2025
എറണാകുളം:

 

 

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ നിപ രോഗിയെ പരിചരിച്ച നഴ്‌സുമാരാണ്. യുവാവിന്റെ സഹപാഠിയാണ് മറ്റൊരാള്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗം ബാധിച്ച ഇരുപത്തിമൂന്നുകാരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. യുവാവിനെ ശുശ്രൂഷിച്ച മൂന്ന് ആശുപത്രി ജീവനക്കാരടക്കം നാലു പേരില്‍ കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *