Wed. Jan 22nd, 2025
ആലപ്പുഴ:

കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നേ തന്നെ ആലപ്പുഴയുടെ തീരങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമായി. അമ്പലപ്പുഴയിൽ ആറാട്ട്പുഴയിലെയും, മീനുട്ടികടവിലെയും നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള തീരമേഖലയില്‍ കടല്‍ഭിത്തി സ്ഥാപിക്കാത്തതാണ് കടലാക്രമണം രൂക്ഷമാകാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു.

ആഞ്ഞടിക്കുന്ന തിരമാലകള്‍ അമ്പലപ്പുഴ മുതല്‍ ആലപ്പുഴവരെയുള്ള തീരങ്ങള്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. മീനുട്ടി കടവില്‍ ഇന്നലെ വീടുകളോട് ചേര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടകളെ തിരമാലകളടിച്ചുവന്ന് തരിപ്പണമാക്കി.

Leave a Reply

Your email address will not be published. Required fields are marked *