ന്യൂഡൽഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി. രാജസ്ഥാന്‍ ബി.ജെ.പി. അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്നിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. അദ്ദേഹം ഉടന്‍ പോലീസിന് കൈമാറി. പോലീസ് വിശദമായ അന്വേഷണം നടത്തി. കബളിപ്പിക്കാന്‍ വേണ്ടി ആരോ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പോലീസ് ഒടുവില്‍ എത്തിയത്.
മെയ് 30 നാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മോദിയെ വധിക്കുമെന്നാണ് ഭീഷണിക്കത്തിലുണ്ടായിരുന്നത്. മോദിയെ വെടിവച്ചു കൊല്ലുമെന്നാണ് കത്തില്‍ പറഞ്ഞത്. കത്ത് അയച്ച വിലാസം തേടി പോലീസ് പുറപ്പെട്ടു. എന്നാല്‍ വിലാസം വ്യാജമായിരുന്നു. തുടര്‍ന്നാണ് കബളിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്തതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.