Sun. Dec 22nd, 2024
വാഷിംഗ്‌ടൺ:

 

വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിയമം കര്‍ശനമാക്കുന്നു. അമേരിക്കയിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി യു.എസ് വിസക്ക് അപേക്ഷിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കണം എന്നാണ് ചട്ടം.

വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു.എസ്. പുറത്തിറത്തിറക്കുന്ന നിയമങ്ങളിലൊന്നാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ അഡ്രസുകളും ഫോണ്‍ നമ്പറുകളും ഇനി മുതല്‍ വിസ അപേക്ഷയോടൊപ്പം നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *