Wed. Jan 22nd, 2025
തിരുവനന്തപുരം:

വയനാട്ടിലെ കർഷകൻ വി. ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അയച്ച കത്തിനു മറുപടിയായി, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.

ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ തന്നെ തന്നെ സർക്കാരിനു റിപ്പോർട്ടു നൽകാൻ വയനാട് ജില്ല കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. റിപ്പോർട്ടു കിട്ടിയശേഷം, സാമ്പത്തികസഹായം അടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്നും അതിലുണ്ട്.

വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി. ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *