Wed. Jan 22nd, 2025
ന്യൂ​ഡ​ല്‍​ഹി:

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്‌പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച 3, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 3, സി​പി​ഐ എം​എ​ല്‍ 1 എന്നിങ്ങനെയാണ് സീറ്റു വിഹിതം. ലോക് താന്ത്രിക് നേതാവ് ശരദ് യാദവ് ആര്‍ജെഡിയുടെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ആര്‍ജെഡിയില്‍ ലയിക്കാനാണ് പദ്ധതി. മ​ധേ​പ്പു​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാവും അദ്ദേഹം മ​ത്സ​രി​ക്കുക.

ആ​ര്‍ജെ​ഡി തലവന്‍ ലാ​ലു പ്രസാദ്‌ യാദവിന്‍റെ മ​ക​നും മു​ന്‍ ബീ​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ തേ​ജ​സ്വി യാ​ദ​വാ​ണ് സ​ഖ്യ​ത്തി​ന്‍റെ സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ള്‍ മി​സാ ഭാ​ര​തി(​പാ​ട​ലി​പു​ത്ര), ജ​യ​പ്ര​കാ​ശ് യാ​ദ​വ് (ബാ​ങ്ക) എ​ന്നി​വ​ര​ട​ക്കം18 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് ആ​ര്‍​ജെ​ഡി പ്ര​ഖ്യാ​പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് മൂ​ന്ന് സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ് ജാ​വേ​ദ്(​കൃ​ഷ്ണ​ഗ​ഞ്ച്), താ​രി​ക് അ​ന്‍​വ​ര്‍(​കാ​തി​ഹാ​ര്‍), ഉ​ദ​യ് സിം​ഗ്(​പു​ര്‍​ണി​യ) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി​യി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സി​ലെ​ത്തി​യ ശ​ത്രു​ഘന​ന്‍ സി​ന്‍​ഹ പറ്റ്നാ സാ​ഹി​ബി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍ അദ്ദേഹം ഇതുവരെ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല എന്ന കാരണം കൊണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 6ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇടതു പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും മഹാസഖ്യത്തിന് പുറത്താണ് ഇവര്‍ മുന്നണിയായി മത്സരരംഗത്തുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ബഗുസാരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ആര്‍ജെഡി നേതാവ് തന്‍വീര്‍ ഹസനാണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

ക്രൗഡ് ഫണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കണ്ടെത്താന്‍ ശ്രമിക്കുന്ന കനയ്യകുമാറിന് രണ്ടു ദിവസം കൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു. 70 ലക്ഷം രൂപ സമാഹരിക്കാനാണ് ക്രൗഡ് ഫണ്ടിംങിലൂടെ ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *