Mon. Dec 23rd, 2024

ലൂസിഫർ സിനിമ ക്രിസ്തീയ മൂല്യങ്ങളെയെയും, പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ യുവജന സംഘടനയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രംഗത്ത്. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത്, അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും എന്നും സംഘടന പറയുന്നു. യുവജന സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ അഭിനയിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത് ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സഭയെയും ക്രിസ്തീയമൂല്യങ്ങളെയും, പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ !
മൃഗത്തിന്‍െറ നാമമോ നാമത്തിന്‍െറ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്‌.
ഇവിടെയാണ്‌ ജ്‌ഞാനം ആവശ്യമായിരിക്കുന്നത്‌. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്‍െറ സംഖ്യ കണക്കുകൂട്ടട്ടെ. അത്‌ ഒരു മനുഷ്യന്‍െറ സംഖ്യയാണ്‌. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്‌.
വെളിപാട്‌ 13 : 17-18
(ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌.ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും.)

https://www.facebook.com/ChristianDemocratsKerala/photos/a.135175907165209/322936588389139/?type=3&eid=ARBz3qClfZdBy6z6tfS1Gi5ynVB_MHe6xrpH8VH8S9tcCEjVW9Kf2ByD3LGgo_V18xCvSo3VED8_9mct&__xts__%5B0%5D=68.ARC4aA5EFLVz0v3W7MPDEtt-4aZGFE4bpDBwB7UDMKgrjSFIxCt-aoR37sq32AHKAeKExBlWn7wYXi0tOPpFNhObKObdv6B73RR4PDXye9BkBp7UXUgWY85viJ8-g2_C7f24ewKFRuOqmlYHHQwv3Pe2nqDtBAsGBRfcplrPj9-Bn4PmMLYKVxJrBn8yjQX8g5BzLYCwS8BzYjVOGHZB3EKinANSWu1Uwdzy4bkZqsQjBpsA8a1aGz1CRHfI-9SbxoepbZvvKhk-hOYZIrKpybKwZjDyGMn0Y6XEwPERDjAnDu3MwQiPS-5drL0MlnsKNWT0Nwg12siPtvBrdAptBGE&__tn__=EEHH-R

Leave a Reply

Your email address will not be published. Required fields are marked *