Sat. Jan 18th, 2025
ചെന്നൈ:

സ്ത്രീകളുടെ തിരഞ്ഞെടുപ്പ് കാര്‍ഡില്‍ അച്ഛന്റേയോ ഭര്‍ത്താവിന്റേയോ പേര് ചേര്‍ക്കുന്നത് പോലെ പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണമെന്ന് നടി പത്മപ്രിയ. ട്വിറ്ററിലൂടെയാണ് പത്മപ്രിയ ഇക്കാര്യത്തിലുള്ള തന്‍റെ അഭിപ്രായം അറിയിച്ചത്. തന്റേയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും തിരഞ്ഞെടുപ്പ് കാര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ഭര്‍ത്താവ് ജാസ്മിന്‍ ഷായ്ക്ക് തിരഞ്ഞെടുപ്പ് കാര്‍ഡില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് താല്‍പര്യമെന്നും പത്മപ്രിയ പറയുന്നു. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ പുരുഷാധിപത്യം കുറയ്ക്കണമെന്നും ഭാര്യയുടെ പേര് കൂടി വോട്ടേഴ്‌സ് ഐഡിയില്‍ ഉണ്ടെങ്കില്‍ രണ്ടുപേരും തുല്യരാണെന്ന തോന്നല്‍ ഉണ്ടാകുമെന്നുമാണ് പത്മപ്രിയ ട്വിറ്ററില്‍ കുറിച്ചത്.

നിലപാടുകള്‍ തുറന്നു പറയുന്നതില്‍ മറ്റ് നടിമാരില്‍ നിന്ന് തികച്ചും വ്യത്യസ്ത കാണിക്കാറുള്ള പത്മപ്രിയ ഇക്കാര്യത്തിലുള്ള തന്‍റെ അഭിപ്രായം ട്വിറ്ററില്‍  കുറിച്ചതോടെ ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *