Wed. Jan 22nd, 2025
തിരുവനന്തപുരം:

ആരോഗ്യ വകുപ്പിലുള്‍പ്പെടെ വിവിധ തസ്തികകളിലെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായി. കാറ്റഗറി നമ്പര്‍ 327/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ.-എല്‍ സി/എ ഐ), കാറ്റഗറി നമ്പര്‍ 329/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ്‌സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ-ഒ എക്സ്), കാറ്റഗറി നമ്പര്‍ 328/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ-ഹിന്ദു നാടാര്‍), കാറ്റഗറി നമ്പര്‍ 68/2018 പ്രകാരം എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (ഒന്നാം എന്‍.സി.എ -എല്‍ സി/എ.ഐ.)തസ്തികകളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. കാറ്റഗറി നമ്പര്‍ 422/2017 പ്രകാരം കേരളാ സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി), കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 11/2018 പ്രകാരം ക്ലറിക്കല്‍ അറ്റന്‍ഡര്‍ (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) എന്നിവയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

കാറ്റഗറി നമ്പര്‍ 135/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (ഒന്നാം എന്‍.സി.എ-എസ്.സി.), കാറ്റഗറി നമ്പര്‍ 25/2018 പ്രകാരം കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ഐ എം) അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍), കാറ്റഗറി നമ്പര്‍ 592/2017 പ്രകാരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ സ്റ്റേഷന്‍ ഓഫീസര്‍ (പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 591/2017 പ്രകാരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ സ്റ്റേഷന്‍ ഓഫീസര്‍ (പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) തസ്തികകളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.

കാറ്റഗറി നമ്പര്‍ 166/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ഒന്നാം എന്‍.സി.എ -ധീവര), കാറ്റഗറി നമ്പര്‍ 167/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എന്‍.സി.എ.-വിശ്വകര്‍മ), കാറ്റഗറി നമ്പര്‍ 345/2018 പ്രകാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബേങ്ക് ലിമിറ്റഡില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (എന്‍.സി.എ.-ഈഴവ/തിയ്യ/ബില്ലവ) തസ്തികകളുടെ അഭിമുഖവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *