Mon. Dec 23rd, 2024
കോ​ട്ട​യം:

ബി.​ഡി.​ജെ.​എ​സി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർഥിക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജു കൃ​ഷ്ണ​ൻ (ഇ​ടു​ക്കി), ത​ഴ​വ സ​ഹ​ദേ​വ​ൻ (മാ​വേ​ലി​ക്ക​ര), ടി.​വി ബാ​ബു (ആ​ല​ത്തൂ​ർ) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, വ​യ​നാ​ട് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​ഖ്യാ​പി​ക്കും.​ ചേ​ർ​ത്ത​ല​യി​ൽ വിളിച്ച് ചേര്‍ത്ത ​വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ബി.​ഡി.​ജെ.​എ​സ് അദ്ധ്യക്ഷന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളിയാണ് സ്ഥാ​നാ​ർഥിക​ളെ പ്ര​ഖ്യാപിച്ചത്. രാഹുൽ​ഗാന്ധി വയനാട്ടിൽ മൽസരിച്ചേക്കുമെന്ന അഭ്യൂഹമാണ് വ​യാ​നാ​ട്, തൃ​ശൂ​ര്‍ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം നീട്ടിവെക്കാൻ കാരണമെന്നാണ് സൂചന.

വ​യാ​നാ​ട്, തൃ​ശൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളില്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്ഥാനാർത്ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തു​ഷാ​ര്‍ നേരത്തെ അറിയിച്ചിരുന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ല്‍ ബി.​ജെ.​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​ട​സ​മി​ല്ല. സീ​റ്റു​​ക​ള്‍ വ​ച്ചു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ആ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി​യായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിലെത്തിയാൽ എതിരേ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാനാണ് സാധ്യത.

തങ്ങൾക്കുകിട്ടിയ സീറ്റ് ബി.ജെ.പി.ക്ക് തിരിച്ചുനൽകേണ്ടതില്ലെന്നും തൃശ്ശൂരിനു പകരം തുഷാർ വയനാട്ടിൽ മത്സരിക്കട്ടേയെന്നുമുള്ള വികാരമാണ് ബി.ഡി.ജെ.എസിനുള്ളത്. ഇക്കാര്യം ബി.ജെ.പി. നേതൃത്വത്തിനുമുന്നിലെത്തിയതായും സൂചനയുണ്ട്. അതേസമയം ബി.ഡി.ജെ.എസുമായി തര്‍ക്കങ്ങളില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അറിയിച്ചു.

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി​ ആരാകും എന്നറിയും വരെ തൃശ്ശൂർ, വയനാട് സീറ്റുകളിൽ ബി.ഡി.ജെ.എസിന്‍റെ സ്ഥാനാർത്ഥി​കളെ പ്രഖ്യാപിക്കില്ല. രാഹുൽ വയനാട്ട് മത്സരിച്ചാൽ എൻ.ഡി.എ.യ്ക്ക് കരുത്തനായ സ്ഥാനാർത്ഥി​ വേണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അതിനായി സീറ്റു തിരിച്ചെടുക്കുകയോ ബി.ഡി.ജെ.എസിലെ പ്രമുഖരെ മത്സരിപ്പിക്കുകയോ വേണമെന്നാണ് ആലോചന. പാർട്ടിയുടെതന്നെ പ്രതിനിധി വേണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം. ഇതിനിടെയാണ് തുഷാർ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ ഉയർന്നത്. ഇക്കാര്യം ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുമുന്നിൽ എത്തിയതായാണ് വിവരം.

ഏതായാലും വയനാട് സീറ്റ് തിരിച്ചുനൽകുന്ന പ്രശ്‌നമില്ലെന്ന് ബി.ഡി.ജെ.എസ്. വൃത്തങ്ങൾ പറയുന്നു. തുഷാറാണ് വയനാട്ടിലെങ്കിൽ തൃശ്ശൂരിൽ മറ്റാരെയെങ്കിലും കണ്ടെത്തും. കോൺഗ്രസിന്‍റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് ഇരുപാർട്ടികളും. തുഷാറിനെ വയനാട്ടിൽ മത്സരിപ്പിക്കാനുള്ള സാധ്യതയെപ്പറ്റി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറികൂടിയായ വെള്ളാപ്പള്ളി നടേശനും അടുപ്പമുള്ളവരോട് ആരാഞ്ഞിട്ടുമുണ്ട്. ജയസാധ്യതയല്ല, ദേശീയശ്രദ്ധ കിട്ടുമെന്നതാണ് തുഷാറിനെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്.

എന്നാല്‍ രാഹുൽഗാന്ധിക്കെതിരേ വയനാട് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥി​ മത്സരിക്കണമെന്ന്‌ ബി.ജെ.പി. കോർ കമ്മിറ്റിയിൽ നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ദേശീയതലത്തിലാണെന്നാണ് സംസ്ഥാന നേതൃത്വം നിലപാട് എടുത്തത്. രാഹുൽ കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന്‌ ദേശീയഘടകം കരുതുന്നില്ല. മത്സരിക്കുകയാണെങ്കിൽ അപ്പോൾ അതേപ്പറ്റി ആലോചിക്കാമെന്നാണ് നിലപാട്. എങ്കിലും യോഗത്തിലുണ്ടായ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *