Fri. Mar 29th, 2024
തൃശ്ശൂർ:

പ്രമുഖ സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച്‌ ഇന്ന് വെളുപ്പിന് 2 മണിക്കായിരുന്നു അന്ത്യം. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകീട്ട് 4.30 നാണ്.

‘ആത്മകഥ’,’ചാപ്റ്റര്‍സ്’, ‘ഒന്നും മിണ്ടാതെ’ എന്നീ ചിത്രങ്ങളാണ് ഷഫീർ നിര്‍മ്മിച്ചിട്ടുള്ളത്. ജോഷിയുടെ സംവിധാനത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘പൊറിഞ്ചു മറിയം ജോസ്, പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മാമാങ്കം’ എന്നീ ചിത്രങ്ങളിൽ പ്രൊഡക്ഷന്‍ കണ്ട്രോളറായിയിരുന്നു ഷഫീർ സേട്ട്. നാദിർഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളമായി സിനിമ നിർമ്മാണ രംഗത്തെ സജീവ വ്യക്തിത്വമായിരുന്നു ഷഫീർ.
ഭാര്യ : ഐഷ, മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ

Leave a Reply

Your email address will not be published. Required fields are marked *