Wed. Jan 22nd, 2025
തിരുവനന്തപുരം:

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് നിര്‍മ്മല സീതാരാമന്‍ എത്തുന്നത്. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുറാലിയെ നിര്‍മ്മല സീതാരാമന്‍ അഭിസംബോധന ചെയ്യും. ഇതിന് പുറമെ ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനവും പ്രതിരോധമന്ത്രി നിര്‍വഹിക്കും.

മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിനാല്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരും നെടുമങ്ങാട് എംഎല്‍എ സി ദിവാകരനുമാണ് കുമ്മനത്തിന്‍റെ എതിരാളികള്‍.

കേരളത്തില്‍ ഇത്തവണ ബി.ജെ.പിയ്ക്ക് അനുകൂല സാഹചര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്രനേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും വരുന്ന ദിവസങ്ങളില്‍ എത്തിച്ച്‌ പ്രചാരണ രംഗത്ത് മേല്‍ക്കോയ്മ നേടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ മൂന്ന് മുന്നണികള്‍ക്കും ഇത് അഭിമാന പോരാട്ടം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *