Wed. Nov 6th, 2024
ന്യൂഡൽഹി :

കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്നും ഇത്തരത്തിൽ പ്രതിവർഷം 72000 രൂപ വരെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ രാഹുൽ തയ്യാറായില്ല. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കോൺഗ്രസ് പ്രകടനപത്രികയിലെ ഏറ്റവും ശക്തമായ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്.

അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. കുറഞ്ഞ വരുമാനം ഉള്ളവർക്കും സർക്കാർ ശേഷിക്കുന്ന തുക നൽകും. “എല്ലാം ഞങ്ങൾ കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും രണ്ടു ഇന്ത്യ ഉണ്ടാകണമെന്നല്ല തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ലോകോത്തര സാമ്പത്തിക വിദഗ്ദ്ധരുമായി കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടുണ്ട്. എങ്ങനെ നടപ്പിലാക്കുമെന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. നടപ്പിലാക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ഒന്നും ഞങ്ങൾ നൽകില്ല”. പതിവ് പോലെ മോദി സർക്കാരിന്റെ കള്ളപ്പണം തുടച്ചുനീക്കൽ, 15 ലക്ഷം ബാക്ക് അക്കൗണ്ടുകളിൽ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

എന്നാൽ രാഹുലിന്റെ ഈ പ്രഖ്യാപനത്തോട് പരിഹാസത്തോടെയാണ് ബി. ജെ. പിയും സി. പി. എമ്മും പ്രതികരിച്ചത്. രാ​ഹു​ലി​ന്‍റേ​ത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ഒ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് തു​റ​ന്ന​ടി​ച്ചു. മു​ൻ​പ് രാ​ഹു​ലി​ന്‍റെ മു​ൻ​ഗാ​മി​ക​ളും ഇ​ത്ത​രം വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തെ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​യ ച​രി​ത്ര​മാ​ണു​ള്ള​തെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. 1971ൽ ​ഇ​ന്ദി​രാ ഗാ​ന്ധി ‘ഗ​രീ​ബി ഹ​ഠാ​വോ” മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ട് വ​ച്ചു. പ​ക്ഷേ, അ​ത് വാ​ക്കു​ക​ളി​ൽ​ൽ മാ​ത്ര​മൊ​തു​ങ്ങി. പി​ന്നീ​ട് രാ​ജീ​വ് ഗാ​ന്ധി​യും ഇ​ത്ത​രം ചി​ല മോ​ഹ​ന​ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി അ​തും വൃ​ഥാ​വി​ലാ​യി. അ​തി​ന്‍റെ തു​ട​ർ​ച്ച മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ രാ​ഹു​ൽ ന​ട​ത്തി​യ വാഗ്ദാനമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​വാഗ്ദാനം വി​ശ്വ​സി​ച്ചാ​ൽ അ​ത് വെ​റും സ്വ​പ്ന​മാ​കു​മെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ 55 വ​ർ​ഷ​ത്തെ ഭ​ര​ണ ച​രി​ത്രം ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളു​ടേ​താ​ണെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സമാനമായ പ്രതികരണം ആയിരുന്നു സി. പി. എമ്മും നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്തു ഇത് കോൺഗ്രസ്സിന്റെ സ്ഥിരം മുദ്രാവാക്യം ആണെന്നായിരുന്നു സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനായി “ഗരീബി ഘടാവോ” എന്നായിരുന്നു ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം.എന്നാൽ പിന്നീട് സംഭവിച്ചത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആൾക്കാരുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. പിന്നീട് തൊഴിലില്ലായ്മ തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി എത്തി. അന്നും സ്ഥിതി ഇതുതന്നെയായിരുന്നു- അങ്ങനെ കോൺഗ്രസ്സിന്റെ പ്രഖ്യാപനമുണ്ടായപ്പോഴൊക്കെ നിലവിലുള്ളതിനെക്കാൾ ദാരിദ്ര്യം കൂടുകയാണ് എന്നായിരുന്നു കോടിയേരിയുടെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *