ന്യൂഡൽഹി:
സിഖ് വിരുദ്ധകലാപക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍5കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കുന്നത്. താന്‍ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ സജ്ജന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം കേട്ടിരുന്നുവെന്നു വ്യക്തമാക്കി ജസ്റ്റിസ് ഖന്ന അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 17 ന് ദില്ലി ഹൈക്കോടതി കണ്ടത്തിയിരുന്നു. ദില്ലി ബോര്‍ഡറിലുള്ള മന്‍ഡോലി ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് സജ്ജന്‍ കുമാര്‍ ഇപ്പോള്‍.