Fri. Apr 26th, 2024
ഇപോ, മലേഷ്യ:

സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ഹോക്കിയുടെ രണ്ടാം മൽസരത്തിൽ കൊറിയയ്​ക്കെതിരെ ഇന്ത്യയ്ക്ക് സമനില (1-1). ഇന്ത്യക്ക് അനായാസം ജയിക്കാമായിരുന്ന കളി 22 സെക്കൻഡ് ബാക്കി നിൽക്കെയാണ് ഗോൾ അടിച്ച് കൊറിയ സമനിലയാക്കുന്നത്.

ആദ്യ മൽസരത്തിൽ ജപ്പാനെതിരെ 2–0ന് ജയിച്ച ഇന്ത്യ തൊട്ടടുത്ത ദിവസമാണ് ആറു ടീമുകളുടെ ടൂർണമെന്റിൽ കൊറിയയോട് സമനില വഴങ്ങിയത്.

മൻദീപ് സിങാണ് ഇന്ത്യക്ക് വേണ്ടി 28–ാം മിനിറ്റിൽ ലീഡ് നേടുന്നത്. അവസാന നിമിഷം സംഭവിച്ച പ്രതിരോധപ്പിഴവാണ് ഇന്ത്യക്കെതിരെയുള്ള ഗോളിൽ കലാശിച്ചത്. കൊറിയയുടെ ജോങ്ഹ്യുൺ ജാങ് പെനൽറ്റി കോർണറിൽ നിന്നും ഗോൾ സ്വന്തമാക്കുകയായിരുന്നു. നാലാം ക്വാർട്ടർ അവസാനിക്കാൻ 8 മിനിറ്റ് ബാക്കി നിൽക്കെ കനത്ത മഴയെത്തുടർന്നു മൽസരം നിർത്തിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *