Thu. Apr 25th, 2024

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കുട്ടിമാമ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ വി.എം. വിനു ആണ് ചിത്രമൊരുക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായിക. ശ്രീനിവാസനൊപ്പം തുല്യ പ്രാധാന്യമുളള വേഷത്തിലാണ് ധ്യാനും ചിത്രത്തില്‍ എത്തുന്നത്. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം. വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുരഭി ലക്ഷ്മി, പ്രേംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *