Wed. Jan 22nd, 2025
വെല്ലിങ്ടൺ:

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചു കൊണ്ട് ന്യൂസിലാൻഡിലെ സ്ത്രീകൾ തലയിൽ ഹിജാബിനു സമാനമായ സ്കാർഫണിഞ്ഞുകൊണ്ടുള്ള ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നു. കുട്ടികളടക്കം നിരവധിപേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായിരിക്കുന്നത്. അക്രമങ്ങളെ എന്തിന്റെ പേരിലായാലും ന്യായികരിക്കാൻ കഴിയില്ലെന്നും, നഖശിഖാന്തം എതിർക്കുന്നുവെന്നും, ഭീകരാക്രമണത്തിനിരയായവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ചിത്രണങ്ങളോടൊപ്പം പലരും ട്വിറ്ററിൽ കുറിച്ചു.

ഓക്‌ലാന്റിലെ ഫിസിഷ്യനായ തായ അഷ്മണാണ് #headscarf_for_harmony എന്ന ഹാഷ് ടാഗ് ക്യാപയിന് തുടക്കം കുറിച്ചത്. വാർത്തയിൽ ഒരു മുസ്ലിം യുവതി ഹിജാബ് ധരിച്ചു കൊണ്ട് നിരത്തിലിറങ്ങാൻ ഭയമാകുന്നുവെന് പറഞ്ഞതാണ് തന്നെ ഇത്തരമൊരു ആശയത്തിന് പ്രേരിപ്പിച്ചതെന്ന് തായ മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് എന്ന് എനിക്ക് ഉറക്കെ പറയണമെന്നുണ്ട്. നിങ്ങളുടെ വീടുകൾ പോലെത്തന്നെ തെരുവുകളും പൊതുവിടങ്ങളും സുരക്ഷിതമാക്കപ്പെടേണ്ടത് എന്റെ കൂടെ ചുമതലയാണ്. ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു, പിന്തുണയ്ക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റിലും, മുസ്ലിം മത വിശ്വാസികളുമായുള്ള മീറ്റിംഗിലും ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസിന്ത ആർഡൺ കറുത്ത ഹിജാബ് അണിഞ്ഞത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
എന്നാൽ ഹിജാബ് എന്നത് മുസ്ലിം വനിതകളുടെ സ്വതെന്ത്ര്യത്തെ ഹനിക്കുന്ന വസ്ത്രമാണെന്നു വിശ്വസിക്കുന്നവർ ഈ ആശയത്തിന് പിന്തുണ നൽകിയിട്ടില്ല.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *