വായന സമയം: 1 minute
ഹിമാചൽ പ്രദേശ്:

ഹിമാചല്‍ പ്രദേശ് സർവകലാശാല ക്യാമ്പസ്സിൽ എ.ബി.വി.പി.-എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ശാഖാ യോഗം നടത്തിയതുമായി ബന്ധപ്പെട്ടാണു തര്‍ക്കം തുടങ്ങിയത്.

ശാഖയുടെ യോഗം നടക്കുമ്പോൾ, എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തങ്ങളെ വാളുകളുമായി ആക്രമിക്കുകയായിരുന്നെന്നും, നാലു പേര്‍ ഗുരുതരാവസ്ഥയിലാണെന്നും സർവകലാശാല ക്യാമ്പസ് എ.ബി.വി.പി. വൈസ് പ്രസിഡന്റ് അശ്വനി താക്കുര്‍ പറഞ്ഞു. എന്നാല്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നവരില്‍ ഒരാളെ ഒരു ആര്‍.എസ്.എസ് നേതാവ് മര്‍ദ്ദി ച്ചെന്നും ഇത് ചോദ്യം ചെയ്യവെ ആര്‍.എസ്.എസ്, എ.ബി.വി.പി. പ്രവര്‍ത്തകര്‍ തങ്ങളെ ലാത്തി ഉപയോഗിച്ചു മര്‍ദ്ദിക്കുകയുമായിരുന്നെന്നും എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ആരോപിച്ചു.

Leave a Reply

avatar
  Subscribe  
Notify of