Thu. Mar 28th, 2024
വെ​​ല്ലിം​​ഗ്ട​​ൺ:

ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ മുസ്ലീം പള്ളിയിൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്കും മി​​ത്ര​​ങ്ങ​​ൾ​​ക്കും സാ​​ന്ത്വ​​ന​​വു​​മാ​​യി ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സീ​​ന്താ ആ​​ർ​​ഡേ​​ൺ. ഇ​​ന്ന​​ലെ വെ​​ല്ലിം​​ഗ്ട​​ണി​​ലെ കി​​ൽ​​ബി​​ർ​​ണി മോ​​സ്ക് സ​​ന്ദ​​ർ​​ശി​​ച്ച ജസീന്ത ദു​​ഖ​​മ​​നു​​ഭ​​വി​​ക്കു​​ന്ന വി​​ശ്വാ​​സി​​ക​​ളോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു. പ​​ല​​രെ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ശ്ലേ​​ഷി​​ച്ചു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ ഓർമ്മകൾക്ക് മുൻപിൽ മൗ​​നം ആ​​ച​​രി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി പൂ​​ക്ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

തോ​​ക്കു വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള വ്യ​​വ​​സ്ഥ​​ക​​ൾ ക​​ർ​​ശ​​ന​​മാ​​ക്കി പു​​തി​​യ പ​​രി​​ഷ്കാ​​രം പ​​ത്തു​​ ദി​​വ​​സ​​ത്തി​​ന​​കം കൊ​​ണ്ടു​​വ​​രു​​മെന്നും ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ മോ​​സ്കു​​ക​​ളി​​ൽ വെ​​ള്ള​​ക്കാ​​ര​​നാ​​യ അ​​ക്ര​​മി വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ അമ്പത് പേ​​ർ മ​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു തോ​​ക്കു​​നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. പു​​തു​​താ​​യി കൊ​​ണ്ടു​​വ​​രു​​ന്ന നി​​യ​​മ​​ത്തി​​ന് കാ​​ബി​​ന​​റ്റി​​ന്‍റെ അം​​ഗീ​​കാ​​രം കി​​ട്ടി​​യെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​തി​​നി​​ടെ മോ​​സ്കി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​നു പി​​ടി​​യി​​ലാ​​യ ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ര​​ൻ ബ്രെന്‍ഡന്‍ ട​​റാ​​ന്‍റ് തോ​​ക്കു​​വാ​​ങ്ങി​​യ​​ത് ഓ​​ൺ​​ലൈ​​നി​​ലൂ​​ടെ​​യാ​​ണെ​​ന്നു റി​​പ്പോ​​ർ​​ട്ട്. 2017 ഡി​​സം​​ബ​​റി​​നും 2018 മാ​​ർ​​ച്ചി​​നും ഇ​​ട​​യ്ക്ക് നാ​​ലു തോ​​ക്കു​​ക​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ഓ​​ൺ​​ലൈ​​നി​​ലൂ​​ടെ ട​​റാ​​ന്‍റ് വാ​​ങ്ങി​​യെ​​ന്ന് ഗ​​ൺ​​സി​​റ്റി സ്റ്റോ​​ർ ഉ​​ട​​മ ഡേ​​വി​​ഡ് ടി​​പ്പി​​ൾ വ്യ​​ക്ത​​മാ​​ക്കി.


“അസലാമു അലൈക്കും” എന്ന ആശംസാ വചനത്തോടെയാണ് ജസീന്ത പാർലിമെന്റിൽ തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലന്‍ഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നല്‍കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു. ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്നും ജസീന്ത പറഞ്ഞു.

തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നും സ്വയം വാദിച്ചുകൊള്ളാമെന്നുമുള്ള തീവ്രവാദി ബ്രെന്‍ഡന്‍ ടെറന്റിന്റെ നിലപാടില്‍ ആശങ്കയുണ്ടെന്ന് ജസീന്ത കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ടെറന്റ് അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുമോയെന്നാണ് തന്റെ ആശങ്കയെന്നും അവര്‍ വിശദീകരിച്ചിരുന്നു. അതാണ് അയാള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.


അതിനിടെ വെടിവെയ്പ്പിൽ മരിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ന്യുസീലൻഡിലെ “മാവോരി” ഗോത്രക്കാർ വെടിവെയ്പുണ്ടായ മോസ്‌കിന് മുന്നിൽ പ്രശസ്തമായ “ഹാക” എന്ന പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. ആഘോഷവേളകളോടൊപ്പം തന്നെ മരണമുഹൂർത്തങ്ങളില്‍ വിഷമാവസ്ഥയെ തരണം ചെയ്യാനും മാവോരി ഗോത്രക്കാർ ഹാക നൃത്തം ചവിട്ടാറുണ്ട്. കൈകളും കാലുകളും കണ്ണും നാക്കും ശബ്ദവുമെല്ലാം ഒരുപോലെ ഉപയോഗിക്കുന്ന നൃത്തരൂപമാണിത്.

ന്യൂസിലാൻഡിലെ നാഷണൽ റഗ്ബി ടീം മത്സരങ്ങൾക്കു മുന്നോടിയായി ഹാകാ ശീലിക്കാൻ തുടങ്ങിയതോടെയാണ് ഹാകയ്ക്ക് ലോകമൊട്ടാകെ പ്രചാരമേറിയത്. പ്രധാനമായും പുരുഷന്മാരാണ് ഹാക ചെയ്യാറുള്ളത്. ഹാക തന്നെ നിരവധിയുണ്ട്. സന്ദർഭത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് സന്തോഷമോ, ദുഖമോ, ധീരതയോ മറ്റെന്തെങ്കിലും വികാരങ്ങളോ പ്രകടിപ്പിക്കാൻ അവർ ഹാക ഉപയോഗിക്കുന്നു. ഇത്തരുണത്തിൽ രാജ്യമെമ്പാടും പല വിധത്തിൽ മരിച്ചവർക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ന്യുസീലൻഡ് സർക്കാരും ജനങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *