സൗദി:
രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
യുവജനങ്ങളേയും കൗമാരക്കാരേയും ലക്ഷ്യമിട്ടാണ് സൗദി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സെന്റര്‍ ഫോര്‍ മോഡറേഷനും ഇരു ഹറം കാര്യമേധാവിയും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പുവെച്ചത്.