Sat. Jun 7th, 2025
ന്യൂഡൽഹി:

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍ തന്നെ മുന്‍കൈയെടുത്തെങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. എന്നാല്‍, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നതിന്റെ അപകടം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് വീണ്ടും സഖ്യ നീക്കം സജീവമാകുന്നത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *