രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ബല്‍റാം

Reading Time: < 1 minute
തൃത്താല:

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് തൃത്താല എം.എല്‍.എ, വി.ടി. ബല്‍റാം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് സീറ്റിനെച്ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. രാഹുല്‍ മുന്നോട്ടു വെയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും, വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Advertisement

Leave a Reply

avatar
  Subscribe  
Notify of