ലോകസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പു വിജ്ഞാ‍പനം ഇറങ്ങി

0
592
Reading Time: < 1 minute
തിരുവനന്തപുരം:

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പിനുമുള്ള വിജ്ഞാപനവും ഇന്ന് പുറപ്പെടുവിച്ചു. മൂന്നു സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍തന്നെ പൂര്‍ത്തിയാകും. 7 ഘട്ടങ്ങളായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന്റെ വിജ്ഞാപനമാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനായി മാര്‍ച്ച് 25 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 26ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 28 വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്. ഏപ്രില്‍ 11 നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക.

Advertisement

Leave a Reply

avatar
  Subscribe  
Notify of